ഛണ്ഡീഗഢ്: 16കാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയയാള്‍ പിടിയില്‍. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ സംഭവത്തില്‍ ടിങ്കു ദാഗര്‍ എന്നയാളാണ് അറസ്റ്റിലായത്.
രാത്രി വീടിന് മുന്നില്‍ വന്ന ടിങ്കു ദാഗര്‍ തന്നെ ഫോണില്‍വിളിച്ച് പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നു. വിസമ്മതിച്ചപ്പോള്‍, തന്നെയും മാതാപിതാക്കളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ വീട്ടുകാരെ അറിയിക്കാതെ വീടിന് പുറത്തിറങ്ങുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്തെ ഓയോ ഹോട്ടലില്‍ എത്തിച്ചാണ് ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന്, ആഗ്ര ചൗക്കില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയും ചെയ്തു.
പെണ്‍കുട്ടി വിവരം വീട്ടിലറിയിച്ചതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.