മാനഭംഗത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു

അലിഗഡ്: മാനഭംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ലൈംഗിക പീഡനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പ്രാഥമിക കൃത്യങ്ങൾക്കായി വീടിന് പുറത്തേക്ക് പോയ പെൺകുട്ടിയെ രണ്ടു പേർ ചേർന്ന് മാനഭംഗപ്പെടുത്തി. സംഭവത്തിൽ മനംനൊന്ത് തിങ്കളാഴ്ച പെൺകുട്ടി മണ്ണെണ്ണ ശരീരത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഗുരുതര പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഭവുമായി ബന്ധപ്പെട്ട് രണ്ടു അറസ്റ്റ് ചെയ്തു.

Tags:    
News Summary - Minor girl immolates self after being raped in UP -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.