Posted On
date_range Updated On
date_range യു.പിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ചു
മൊറാദാബാദ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മയക്കുമരുന്നു നൽകിയ ശേഷം ബലാത്സംഗം ചെയ്തതായി പരാതി. മൊറാദാബാദ് ജില്ലയിലാണ് സംഭവം.
തെൻറ ഗ്രാമത്തിലുള്ളയാളാണ് പ്രതിയെന്നും രണ്ടു മണിക്കൂറോളം തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുടുംബാംഗങ്ങളാണ് അബോധാവസ്ഥയിലായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിക്കെതിരെ പോസ്കോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.