പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക്​ പീഡനം; അധ്യാപകനും സുഹൃത്തും അറസ്​റ്റിൽ

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ​അധ്യാപകനേയും സുഹൃത്തിനേയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മുകേഷ്​ യാദവ്​, രാഹുൽ യാദവ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. പരാതി ലഭിച്ച്​ മൂന്ന്​ മണിക്കൂറിനകം പ്രതികൾ പിടിയിലായി.

രാഹുൽ യാദവ്​ പെൺകുട്ടിയുടെ അധ്യാപകനും കോച്ചിങ്​ സ​െൻറററി​​െൻറ ഉടമയുമാണ്​. മുകേഷ്​ യാദവ്​ പെൺകുട്ടിയുടെ അയൽക്കാരനാണ്​. പ്രതികൾ പെൺകുട്ടിയെ മൂന്നു വർഷമായി പല തവണ പീഡിപ്പിച്ചെന്ന്​ പൊലീസ്​ പറഞ്ഞു. 

പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. കോച്ചിങ്​ സ​െൻററിൽ വെച്ചും വീട്ടിൽ വെച്ചും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ട്​ തവണ ഗർഭം അലസിപ്പിച്ചിട്ടു​ണ്ടെന്നുമാണ്​​ പെൺകുട്ടി പറയുന്നതെന്നും പൊലീസ്​ വ്യക്തമാക്കി. ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും​ പൊലീസ്​ കൂട്ടിച്ചേർത്തു.
 

Tags:    
News Summary - minor gang raped; teacher and associate held -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.