മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി​െകാണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തു

ഭോപാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയ ശേഷം വയലിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ഖാർ​േഗാൺ ജില്ലയിലാണ്​ സംഭവം. ഉത്തർപ്രദേശി​ൽ 19കാരിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ്​ രാജ്യത്തെ നടുക്കുന്ന മറ്റൊരു സംഭവം.

പെൺകുട്ടിയുടെ വീട്ടിലെത്തിയ മൂന്നംഗ സംഘം കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടതിന​ുശേഷം ​സഹോദരനുമായി വഴക്കുണ്ടാക്കി. പിന്നീട്​ സഹോദരനെ തള്ളിയിട്ടശേഷം പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു.

പെൺകുട്ടിയെ പിന്നീട്​ വയലിൽ എത്തിച്ച്​ കൂട്ടബലാത്സംഗം ചെയ്​ത ശേഷം രക്ഷപ്പെട്ടു. സഹോദരൻ നാട്ടുകാരെ വിവരമറിയിക്കുകയും പെൺകുട്ടിക്കായി തിരച്ചിൽ നടത്തുകയും ചെയ്​തതായി പൊലീസ്​ പറഞ്ഞു. തുടർന്ന്​ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകി. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Minor Gang Raped By ​Three In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.