ചെന്നൈ: നീലഗിരി തെപ്പക്കാട് മുതുമല വന്യജീവി സേങ്കതത്തിൽ ആദിവാസി ബാലനോട് ചെരി പ്പഴിക്കാൻ പറഞ്ഞ സംഭവത്തിൽ തമിഴ്നാട് വനം മന്ത്രി ദിണ്ടിക്കൽ ശ്രീനിവാസൻ കുടുംബാ ംഗങ്ങളെ നേരിൽ വിളിപ്പിച്ച് മാപ്പ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഒൗദ്യോഗിക പരിപാടിക്കിടെ നടത്തിയ ക്ഷേത്രസന്ദർശനത്തിന് മുേന്നാടിയായാണ് സ്ഥലത്തുണ്ടായിരുന്ന ആദിവാസി ബാലനെ വിളിപ്പിച്ച് ചെരിപ്പ് അഴിപ്പിച്ചത്. സംഭവം വിവാദമായിരുന്നു. പേരമകനെ പോലെ കരുതിയാണ് ബാലനെ വിളിച്ച് ചെരിപ്പഴിക്കാൻ പറഞ്ഞതെന്നും നിക്ഷിപ്ത താൽപര്യങ്ങളില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിവിധ ആദിവാസി- പിന്നാക്ക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. മന്ത്രിക്കെതിരെ മസിനഗുഡി പൊലീസ് സ്റ്റേഷനിൽ പട്ടികജാതി/വർഗ പീഡന നിരോധന നിയമ പ്രകാരം പരാതിയും നൽകി. മന്ത്രിയുടെ രാജി ഉന്നയിച്ച് രാഷ്ട്രീയ- സാമൂഹിക സംഘടനകളും രംഗത്തിറങ്ങി. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ബാലനെയും മാതാവിനെയും മറ്റു കുടുംബാംഗങ്ങളെയും സമാധാനിപ്പിച്ച് വനം ഉദ്യോഗസ്ഥർ വാഹനങ്ങളിൽ കയറ്റി മന്ത്രി താമസിക്കുന്ന ഉൗട്ടി തമിഴകം െഗസ്റ്റ് ഹൗസിലെത്തിച്ചത്. തുടർന്ന് ബാലനോടും അമ്മയോടും മാപ്പ് പറഞ്ഞ മന്ത്രി മറ്റു നടപടികളുമായി മുന്നോട്ടുപോകരുതെന്ന് അഭ്യർഥിച്ചു.
പൊലീസിലെ പരാതി പിൻവലിക്കാമെന്ന് കുടുംബാംഗങ്ങളും അറിയിച്ചു. ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ജില്ല കലക്ടർ ഇന്നെസൻറ് ദിവ്യ ഉൾപ്പെടെ ഉന്നത റവന്യൂ, വനം ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.