എ​തി​രാ​ളി​ക​ളു​ടെ റാ​ലി​യി​ൽ പ​െ​ങ്ക​ടു​ത്താൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കു​മെ​ന്ന്​ ശാപം 

ന്യൂ​ഡ​ൽ​ഹി: എ​തി​രാ​ളി​ക​ളു​ടെ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് മ​ഞ്ഞ​പ്പി​ത്തം പി​ടി​ക്ക​ട്ടെ​യെ​ന്ന് ശ​പി​ച്ച് ഉ​ത്ത​ര്‍പ്ര​ദേ​ശ് മ​ന്ത്രി ഓം​പ്ര​കാ​ശ് രാ​ജ്ഭ​ർ. ത​​​െൻറ കൈ​യി​ല്‍നി​ന്ന് മ​രു​ന്ന്​ കി​ട്ടു​ന്ന​വ​ര്‍ക്ക​ു മാ​ത്ര​മേ അ​സു​ഖ​ത്തി​ല്‍നി​ന്ന് മു​ക്തി ല​ഭി​ക്ക​യു​ള്ളൂ​വെ​ന്നും ഓം​പ്ര​കാ​ശ് പ​റ​ഞ്ഞു. ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍ ബി.​ജെ.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ സു​ഹ​ല്‍ദേ​വ് ഭാ​ര​ത് സ​മാ​ജ് പാ​ര്‍ട്ടി​യു​ടെ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​ണ് രാ​ജ്ഭ​ര്‍. പാ​ർ​ട്ടി പ​രി​പാ​ടി​ക്കി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി​യു​ടെ ശാ​പ​വാ​ക്കു​ക​ൾ.  

ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍ മോ​ദി ഗു​ജ​റാ​ത്ത് മോ​ഡ​ല്‍ ഉ​റ​പ്പു ന​ല്‍കി​യി​രു​ന്നു​വെ​ന്നും അ​ത് അ​ദ്ദേ​ഹ​ത്തെ ഓ​ർ​മി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ജ്ഭ​ര്‍ പ​റ​ഞ്ഞു. ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍ മ​ദ്യ​നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - UP Minister "Curses" Those Attending Rallies Of Rivals With Jaundice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.