Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം
മുംബൈ: പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 17 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കോൽഹപുരിലെ പാഞ്ച്ഗംഗ നദിയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 11.45 ഒാടെ ശിവാജി പാലത്തിലാണ് സംഭവം. ഗൺപതിപുലിൽ നിന്ന് പുനെയിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിലെത്തിയപ്പോൾ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു.
പൊലീസും അഗ്നിശമന സേനയും രംഗത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.