സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; ഒരു സൈനികൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ശ്രീനഗറിൽ സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. രണ്ട് ജവാൻമാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ബാരാമുല്ലയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. 

ശനിയാഴ്ച വൈകിട്ട് 6.15നായിരുന്നു സംഭവം. എസ്.ഐ റാങ്കിലുള്ള ജവാനാണ് കൊല്ലപ്പെട്ടത്. വൻ ആയുധങ്ങളുമായി എത്തിയ ഭീകരർ പൻന്ദ ചൗക് മേഖലയിൽ സൈന്യത്തിനു നേരെ ആക്രമണം നടത്തുകായിരുന്നു. സി.ആർ.പി.എഫിന്റെ 29 ബറ്റാലിയൻ പട്രോൾ പാർട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ ഒരു സ്കൂളിനു സമീപത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ശേഷം ഭീകരർ സ്കൂൾ വഴി രക്ഷപ്പെട്ടു.  സംഭവത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഭീകരർക്കായി െതരച്ചിൽ ശക്തമാക്കി.സംഭവത്തെ തുടർന്ന് ശ്രീനഗർ–ജമ്മു ദേശീയപാത അടച്ചിട്ടുണ്ട്.

Tags:    
News Summary - Militants attack CRPF envoy in Srinagar, 1 killed and 2 injured, search operation on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.