മി​ക്ക സി​ങ്

‘സെയ്ഫ് ഭായ്, അയാൾക്ക് 11 ലക്ഷം നൽകൂ’...ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവർക്ക് കൂടുതൽ പണം നൽകാൻ ആവശ്യ​പ്പെട്ട് മിക്കാ സിങ്

മോ​ഷ്ടാ​വി​ന്റെ കു​ത്തേ​റ്റ ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി ഖാ​നെ ത​ക്ക സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് പ്ര​മു​ഖ ഗാ​യ​ക​ൻ മി​ക്കാ സി​ങ്. സെ​യ്ഫി​നെ ഓ​ട്ടോ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഡ്രൈ​വ​ർ ഭ​ജ​ൻ സി​ങ് റാ​ണ​ക്ക് സെ​യ്ഫ് 50,000 രൂ​പയാണ് സ​മ്മാ​നം ന​ൽകി​യതെന്നാണ് പ്രചരിക്കു​ന്ന വാർത്തകൾ. അ​തു കൊ​ടു​ത്താ​ൽ പോ​രെ​ന്നും 11 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ന​ൽ​കൂ​​വെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ മി​ക്ക സി​ങ് ആ​വ​ശ്യ​പ്പെ​ട്ടു.

മോഷ്ടാവിന്റെ കുത്തുകളേറ്റ് ഗുരുതരാവസ്ഥയിലായ തന്നെ ഉടനടി ആശുപത്രിയിലെത്തിച്ച ഉത്തരാഖണ്ഡ് സ്വദേശിയായ ഓട്ടോ ​ഡ്രൈവർ ഭജൻ സിങ് റാണയോട് ഏറെ കടപ്പെട്ടിരിക്കുന്നവനാണ് താനെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞിരുന്നു. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ ആശുപ​​ത്രിയിൽ നാലുദിവസത്തെ ചികിത്സക്കുശേഷം താരം കഴിഞ്ഞ ദിവസമാണ് നടൻ വീട്ടിൽ തിരിച്ചെത്തിയത്. ജീവൻ രക്ഷിച്ച തന്നോട് സെയ്ഫ് നന്ദി പറഞ്ഞതായും സാമ്പത്തിക സഹായം നൽകിയെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ റാണ​ വെളിപ്പെടുത്തിയിരുന്നു.

സെയ്ഫ് അലി ഖാൻ അരലക്ഷം രൂപയാണ് തനിക്ക് സമ്മാനിച്ചതെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും തുക എത്രയാണെന്ന് വെളിപ്പെടുത്താൻ റാണ തയാറായിട്ടില്ല. ‘ഞാൻ അദ്ദേഹത്തിന് ഒരു ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ വിട്ടുവീഴ്ച ചെയ്യില്ല. ജനങ്ങൾ അവർക്ക് തോന്നിയ പോലെ ഊഹിച്ചോട്ടെ’ -സെയ്ഫ് അലി ഖാൻ നൽകിയ തുക എത്രയാണെന്ന ചോദ്യത്തിന് റാണയുടെ മറുപടി ഇതായിരുന്നു. അതേസമയം, സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ശേഷം സാമൂഹിക പ്രവർത്തകനായ ഫൈസാൻ അൻസാരി 11,000 രൂപ തനിക്ക് നൽകിയതായി റാണ വെളിപ്പെടുത്തി.

ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ശേ​ഷം സെ​യ്ഫ് ത​ന്നെ വി​ളി​ച്ച് നേ​രി​ൽ കാ​ണാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ന്നും തു​ട​ർ​ന്ന് താ​ര​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നെ​ന്നും ഭ​ജ​ൻ സി​ങ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സെ​യ്ഫി​ന്റെ മാ​താ​വ് ഷ​ർ​മി​ള ടാ​ഗോ​ർ ന​ന്ദി പ​റ​ഞ്ഞെ​ന്നും ഭ​ജ​ൻ സി​ങ് പ​റ​ഞ്ഞു. ബ​ന്ധം നി​ല​നി​ർ​ത്ത​ണ​മെ​ന്നും എ​ന്താ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും അ​റി​യി​ക്ക​ണ​മെ​ന്നും സെ​യ്ഫ് ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ‘ചൊവ്വാഴ്ചയാണ് ഞാൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ ചെന്നുകണ്ടത്. തന്നെ ഉടനടി ആശുപത്രിയിലെത്തിച്ചതിന് നന്ദി പറയാനാണ് അദ്ദേഹം എന്നെ വിളിച്ചത്. അദ്ദേഹം എന്നെ അഭിനന്ദിച്ചു. അമ്മയെ എനിക്ക് പരിചയപ്പെടുത്തി. ഞാൻ അവരുടെ കാൽ തൊട്ടുവന്ദിച്ചു. അദ്ദേഹം എനിക്ക് പണം തന്നു. എനിക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം കൂടെ ഉണ്ടാകുമെന്നും പറഞ്ഞു’.

Tags:    
News Summary - mika singh announce one lakh for auto driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.