​മു​ംബൈയിൽ കുടുങ്ങിയ തൊഴിലാളികളെ​ ചാർ​ട്ടേർഡ്​ വിമാനത്തി​ൽ ഝാർഖണ്ഡിലെത്തിച്ചു

റാഞ്ചി: അന്തർസംസ്​ഥാന തൊഴിലാളികൾ കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ദുരിതക്കാഴ്​ചകൾക്കാണ്​ ഈ ലോക്​ഡൗൺ കാലം സാക്ഷിയായത്​. ഇവരുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണണമെന്ന ആവ​ശ്യത്തിന്​ മുറവിളി ഉയരുന്നുണ്ടെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. ഇതിനിടയിലാണ്​ ഝാർഖണ്ഡിൽനിന്ന്​ ആശ്വാസ വാർത്ത വരുന്നത്​. ലേക്​ഡൗൺ കാരണം മുംബൈയിൽ കുടുങ്ങിയ 174 അന്തർ സംസ്​ഥാന തൊഴിലാളികളെയാണ് എയർ ഏഷ്യയുടെ​ ചാർ​ട്ടേർഡ്​ വിമാനത്തിൽ ഝാർഖണ്ഡിലെത്തിച്ചത്​. 

വ്യാഴാഴ്​ച രാവിലെ ആറിന്​ പുറപ്പെട്ട​ വിമാനം ഒമ്പത്​ മണിയോടെ റാഞ്ചിയിലെത്തി​. ഇവരെ വിമാനത്താവളത്തിൽ നിന്ന്​ സ്വദേശത്തേക്ക്​ എത്തിക്കാൻ ​പ്രത്യേക ബസുകളും ഏർപ്പാടാക്കിയിരുന്നു. ഇവർക്ക്​ ആവശ്യമായ ഭക്ഷണവും​ നൽകി. 

ബംഗളൂരുവിലെ നാഷനൽ ലോ സ്​കൂൾ ഓഫ്​ ഇന്ത്യൻ യൂനിവേഴ്​സിറ്റി അലുംനി അസോസിയേഷ​​​െൻറ നേതൃത്വത്തിലാണ്​ വിമാനം ചാർട്ടർ ചെയ്​തത്​.​ ബുധനാഴ്​ച റാഞ്ചിയിലേക്ക്​ സർവിസ്​ നടത്തുമെന്ന്​ പറഞ്ഞ വിമാനത്തിൽ അസോസിയേഷൻ തൊഴിലാളികൾക്കായി 45 ടിക്കറ്റുകൾ ബുക്ക്​ ചെയ്​തിരുന്നു. എന്നാൽ, വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. 

ഇതോടെയാണ്​ ചാർ​ട്ടേർഡ്​ വിമാനത്തെക്കുറിച്ച്​ ഇവർ ചിന്തിക്കുന്നത്​. എയർ ഏഷ്യയുടെ പ്രധാന ഓഹരികൾ ടാറ്റയുടെ കൈവശമാണ്​. ടാറ്റയുടെ കൂ​ടി സഹായത്തോടെയാണ്​ വിമാനം ചാർട്ടർ ചെയ്​തത്​. ഇതിനായി 13 ലക്ഷം​ ചെലവഴിച്ചു​. ഒറ്റദിവസം കൊണ്ടാണ്​ ഇത്രയും തുക അലുംനി അസോസിയേഷൻ പിരിച്ചെടുത്തത്​. 

വിവിധ സംസ്​ഥാനങ്ങളുടെ അനുമതി ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടും ഉയർന്ന ടിക്കറ്റ്​ നിരക്കും കാരണമാണ്​ ബസ്​ യാത്ര ഒഴിവാക്കി വിമാനം ഏർപ്പാടാക്കിയതെന്ന്​ അസോസിയഷൻ ഭാരവാഹികൾ പറഞ്ഞു. 

മെയ്​ ഒന്നിന്​ ഝാർഖണ്ഡിലേക്ക്​ തന്നെയായിരുന്നു ആദ്യമായി അന്തർസംസ്​ഥാന ​െതാഴിലാളികളുമായി ശ്രമിക്​ ട്രെയിൻ ഓടിയത്​. തെലങ്കാനയിൽ നിന്ന്​ റാഞ്ചിയിലേക്കായിരുന്നു സർവിസ്​. ഇപ്പോൾ ആദ്യമായി ചാർ​ട്ടേർഡ്​ വിമാനവും റാഞ്ചി​യിലേക്ക്​ തന്നെയാണ് പറന്നത്​​. നേരത്തെ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ ലഡാഖ്​, ആന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽ കുടുങ്ങിയവരെ വിമാനത്തിൽ എത്തിക്കണമെന്ന്​ കേന്ദ്ര മന്ത്രിയോട്​ ആവശ്യപ്പെട്ടിരുന്നു. 
 

Tags:    
News Summary - migrant workers from Mumbai to head home to Ranchi on charter flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.