ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് ഗത്യന്തരമില്ലാതെ വീടുകളിലേക്ക് പലായനം ചെയ്യുന്നതിനിെട അന്തർസംസ്ഥാന തൊഴിലാളികൾ അപകടത്തിൽ മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ചൊവ്വാഴ്ച നാലു പേരാണ് പലായനത്തിനിടെ അപകടത്തിൽ മരിച്ചത്. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ട്രക്കിടിച്ച് അമ്മയും മകളും, ഹരിയാനയിലെ അംബാലയിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാളും ബിഹാറിൽ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 25 വയസ്സുകാരനും മരിച്ചു.
അംബാലയിൽ മരിച്ച അന്തർസംസ്ഥാന െതാഴിലാളി പഞ്ചാബിലെ ലുധിയാനയിൽ നിന്നും ബിഹാറിലെ പുർണിയയിലേക്ക് മൂന്നു പേരോടൊപ്പം കാൽ നടയായി പോകുകയായിരുന്നു. തെലങ്കാനയിൽ നിന്നും ഉത്തർപ്രദേശിലേക്കുള്ള യാത്രക്കിടെ ട്രക്കിടിച്ച് രണ്ടു പേരാണ് തിങ്കളാഴ്ച മരിച്ചത്. മധ്യപ്രദേശിലെ ഒൗറംഗാബാദിൽ ഞായറാഴ്ച ഗുഡ്സ് ട്രെയിൻ ഇടിച്ച് 16 അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. ചൊവ്വാഴ്ച അന്തർ സംസ്ഥാന തൊഴിലാളികളുമായി മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് പോകുന്ന ശ്രമിക് ട്രെയിനിൽ 34 കാരനായ അഖിലേഷ് കുമാർ മരിച്ചിരുന്നു. ലോക്ഡൗണിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിൽ ജീവിതം അവസാനിപ്പിച്ചവരും ഭക്ഷണം ലഭിക്കാതെ മരിച്ചവരും നിരവധിയാണ്.
മധ്യപ്രദേശ് റെയിൽ അപകടത്തിന് പിന്നാലെ ഗവേഷകരായ ജി.എൻ. തേജേഷ് , കനിക ശർമ, അമാൻ എന്നിവർ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ലോക്ഡൗൺ കാലയളവിൽ 383 പേരാണ് ഇതുവരെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.