Posted On
date_range Updated On
date_range ഡൽഹിയിൽ നിന്ന് സൈക്കിളിൽ നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളി മരിച്ചു
ലഖ്നോ: ഡൽഹിയിൽ നിന്ന് ജൻമനാട്ടിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളി മരിച്ചു. ഉത്തർപ്രേദശിലെ ഷാജഹാൻപുരിൽ വെച്ചായിരുന്നു ധരംവീറിെൻറ അന്ത്യം.
സൈക്കിളിൽ 1200 കി.മി താണ്ടിയിരുന്നു. ഷാജഹാൻപുരിലെത്തിയ ഉടൻ സൈക്കിളിൽ നിന്ന് കുഴഞ്ഞുവീണ ധരംവീറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റിവാണ്.
ഗുരുതരമായ ശ്വാസകോശ രോഗമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നാലു ദിവസം മുമ്പ് ആറംഗ തൊഴിലാളികൾക്കൊപ്പമായിരുന്നു ധരംവീർ യാത്ര പുറപ്പെട്ടത്.
ധരംവീറിെൻറ മൃതദേഹം നാട്ടിലെത്തിക്കാൻ ആംബുലൻസ് ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. അതോടൊപ്പം കൂടെയുള്ള ആറു പേരെയും നാട്ടിലേത്തിക്കാൻ സംവിധാനമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.