Posted On
date_range Updated On
date_range ഹിമാചലിൽ മിഗ്-21 യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഹിമാചൽപ്രദേശ് ജ്വാലി സബ്ഡിവിഷനിൽ മിഗ് 21 യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. ഹിമാചലിലെ കാഗ്ര ജില്ലയിലെ ജാട്ടിയാൻ ഗ്രാമത്തിലാണ് വിമാനം തകർന്ന് വീണത്.
പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് പുറപ്പെട്ട ധർമശാലക്ക് 55 കിലോ മീറ്റർ അകലെ തകർന്ന് വീഴുകയായിരുന്നു. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ജൂൺ മാസത്തിൽ മുംബൈയിലെ തിരക്കേറിയ സ്ഥലത്ത് വിമാനം തകർന്ന് വീണ് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ നാല് പേർ വിമാനം ജീവനക്കാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.