മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കെട്ടിയിട്ട്​ തല്ലിക്കൊന്നു

മുംബൈ: മാനസികാസ്വാസ്ഥ്യമുള്ള 28 കാരനെ കൈകാലുകൾ ബന്ധിച്ച്​ മരത്തിൽ തലകീഴായി​ തൂക്കി മർദിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന്​ പേരെ അറസ്​റ്റ്​ ചെയ്​തു. സംഭവസമയത്ത്​ ഇടപെടാതെ കാഴ്​ചക്കാരായി നിന്ന രണ്ട്​ പൊലീസ്​ കോൺസ്​റ്റബിൾമാരെ സസ്​പെൻഡ്​​ ചെയ്​തിട്ടുണ്ട്​.

താണെയിലെ അംബർനാഥിലാണ്​ സംഭവം. അമിത്​ പാട്ടീൽ, സാഗർ പാട്ടീൽ, ബൽറാം ഫുറാദ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. എച്ച്​.എൻ ഗരുഡ്​, എസ്​.വി കാഞ്ചവെ എന്നീ പൊലീസുകാർക്കാണ്​ സസ്​പെൻഷൻ. സംഭവത്തി‍​​െൻറ ദൃശ്യങ്ങൾ വൈറലായതോടെയാണ്​ നടപടി. ട്രക്കിൽ പ്രദേശത്ത്​ വന്നിറങ്ങിയ യുവാവ്​ കടകൾക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ്​ നാട്ടുകാരുടെ മൊഴി. തുടർന്നാണ് ഉത്തർപ്രദേശിലെ അസംഗഢ്​​ സ്വദേശിയായ​ യുവാവിനെ കെട്ടിയിട്ട്​ മർദിച്ചത്​.

Tags:    
News Summary - Mentally unstable man beaten to death in Thane- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.