കൽക്കരി ഖനിയിൽ ഇരുമ്പു മോഷ്ടിക്കാൻ കയറിയവർ ശ്വാസംമുട്ടി മരിച്ചു

ഭോപ്പാൽ: കൽക്കരി ഖനിയിൽ ഇരുമ്പു മോഷ്ടിക്കാൻ കയറിയ നാലുപേർ ശ്വാസംമുട്ടി മരിച്ചു. മധ്യപ്രദേശിലെ ഷഹ്‌ദോൾ ജില്ലയിലാണ് സംഭവം.

ധൻപുരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൽരിയിലെ അടച്ചിട്ട ഖനിയിൽ നിന്നാണ് സംഘം ഇരുമ്പു മോഷിടിക്കാൻ ശ്രമിച്ചത്. അഞ്ചുപേരടങ്ങുന്ന സംഘത്തിൽ ഒരാൾ ഖനിക്ക് പുറത്ത് കാവൽ നിൽക്കുകയും നാലുപേർ ഖനിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും നാലുപേരും തിരിച്ചെത്താത്തതിനെ തുടർന്ന് അഞ്ചാമൻ ഭയന്ന് ഓടി ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചു.

ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഖനിക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല.

Tags:    
News Summary - Men who enter coal mine to steal iron were suffocated to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.