ബംഗളൂരു: മീ ടു കാമ്പയിനിനെതിരെ ‘മെൻ ടൂ’ കാമ്പയിനുമായി ബംഗളൂരുവിൽ സംഘടന പ്രവർത്തകരുടെ പ്രതിഷേധം. വ്യാജ ആരോപണങ്ങളെ തുടർന്ന് കേസ് നടത്തേണ്ടിവന്നവരും മറ്റുമാണ് മെൻ ടൂ കാമ്പയിനുമായി രംഗത്തെത്തിയത്. മീ ടു കാമ്പയിൻ ദുരുപയോഗം ചെയ്യുന്നതിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.
മെൻ ടൂ എന്ന പേരിലെഴുതിയ പ്ലക്കാർഡുകളുമായി പുരുഷന്മാരും ഇവരുടെ കുടുംബാംഗങ്ങളും സംഘടനാ പ്രവർത്തകരും കബൺ പാർക്കിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ക്രിസ്പ് എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.