Posted On
date_range Updated On
date_range മണിപ്പൂരിൽ നിരോധിത സംഘടനാംഗങ്ങൾ പിടിയിൽ
ഇംഫാൽ: നിരോധിത സംഘടനാംഗങ്ങളായ രണ്ടുപേരെ മണിപ്പൂരിൽ സുരക്ഷാസേന പിടികൂടി. പ്രിപാക് എന്ന സംഘടനയിൽ അംഗങ്ങളായ ലീഷാങ്തം നെപോളിയൻ മെയ്തേയി (35), തോക്ചോം അമുജോ സിങ് (33) എന്നിവരാണ് ഇംഫാൽ വെസ്റ്റ് ജില്ലയിൽനിന്ന് പിടിയിലായത്. ഇവരിൽനിന്ന് മൂന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
ചുരാചന്ദ്പൂർ, തെങ്നൗപാൽ ജില്ലകളിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും പിടികൂടി. കാങ്പോക്പി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ തീവ്രവാദികൾ ഒളിച്ചിരുന്ന നാല് ബങ്കറുകൾ തകർത്തതായും സുരക്ഷാസേന അറിയിച്ചു. അതിർത്തിരക്ഷാസേനയും സി.ആർ.പി.എഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.