ഇ.ഡിയെയും സി.ബിഐയും ഉപയോഗിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യും, കുറ്റം തെളിയാതെ പുറത്താക്കും; കേന്ദ്ര ബില്ലിനെതിരെ മഹുവ മൊയ്ത്ര

ന്യൂഡൽഹി: അറസ്റ്റിലായാൽ മുഖ്യമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയുമുൾപ്പെടെ പുറത്താക്കാനുള്ള കേന്ദ്രത്തിന്‍റെ ബില്ലിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര എക്സ് പോസ്റ്റ്. പ്രതിപക്ഷത്തിന്‍റെ പ്രവചനങ്ങൾ സത്യമാകുന്നുവെന്നും  240 എംപിമാരെ വെച്ച് ബി.ജെ.പി ഭരണ ഘടന മാറ്റിയെഴുതുമെന്നും മഹുവ ആരോപിച്ചു.

ഫെഡറൽ സംവിധാനത്തെയും ജുഡിഷ്യറിയെയും മറികടന്ന് ഇ.ഡിയെയും സി.ബി.ഐയും ഉപയോഗിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റു ചെയ്യാനും കോടതിയിൽ കുറ്റം തെളിയിക്കാതെ തന്നെ ഇവരെ പദവിയിൽ നിന്ന് പുറത്താക്കാനും കഴിയുന്നതാണ് പുതിയ ബില്ലെന്ന് മഹുവ കുറിച്ചു.

അറസ്റ്റിലായശേഷം 30 ദിവസത്തിനകം രാജി സമർപ്പിച്ചില്ലെങ്കിലും സ്വമേധയാ പദവി നഷ്ടമാകുന്നതാണ് പുതിയ ബില്ല്. തെറ്റുകാരനല്ലെന്ന് കണ്ടെത്തിയാൽ വീണ്ടും അധികാരത്തിലെത്താനാകുമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരായി കേന്ദ്രം ഉപയോഗപ്പെടുത്തുന്നത് പതിവായ സാഹചര്യത്തിൽ ദുരുപയോഗ സാധ്യത ഏറെയുണ്ടെന്ന് ബില്ലിനെതിരെ വിമർശനം ഉയർന്നു വരുന്നുണ്ട്. 


Tags:    
News Summary - Mehuva moitra's x post about Loksabha bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.