മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുള്ളക്കും ഇന്ത്യയിൽ തുടരാൻ അവകാശമില്ല -കേന്ദ്ര മന്ത്രി

ന്യൂഡൽഹി: പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവർക്ക് ഇന്ത്യയിൽ തുടരാൻ അവകാശമില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. സംസ്ഥാനത്ത് ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രഹ്ലാദ് ജോഷി ഇരുവരെയും കടന്നാക്രമിച്ചത്.

'മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുള്ളക്കും ഇന്ത്യയിൽ തുടരാൻ അവകാശമില്ല. അവരിൽ ഒരാൾ പറയുന്നത് ചൈനയുടെ സഹായത്തോടെ അവർ രാജ്യത്തെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ആർട്ടിക്കിൾ 370 പുന സ്ഥാപിക്കും എന്നാണ്. അന്താരാഷ്ട്ര സമൂഹത്തിലേക്ക് അവർ എന്ത് സന്ദേശമാണ് നൽകുന്നത്? -മന്ത്രി ചോദിച്ചു.

എൻ.ഐ.എ ബി.ജെ.പിയുടെ വളർത്തു മൃഗമാണെന്ന് പറഞ്ഞ് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് അവരിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും മെഹബൂബ പറഞ്ഞു.

കശ്​മീരിലെ എൻ.ജി.ഒ ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളും എൻ.ഐ.എ പരിശോധന നടത്തിയതിന് പിന്നാലെയാണ് മെഹബൂബയുടെ പരാമർശം. 10ഓളം സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ബംഗളൂരുവിലെ ഒരു സ്ഥലത്തും റെയ്​ഡ്​ നടത്തിയിട്ടുണ്ട്​.

മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ ചൈനയുടെ സഹായത്തോടെ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 വീണ്ടും പുനസ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കേന്ദ്രസർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പറഞ്ഞിരുന്നു. 

Tags:    
News Summary - Mehbooba Mufti, Farooq Abdullah have no right to stay in India: Pralhad Joshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.