ഒരു ദിവസം ജനങ്ങൾ പ്രതികരിക്കുമെന്ന്​ കേന്ദ്ര സർക്കാറിനെ ഒാർമിപ്പിച്ച് മേഘാലയ ഗവർണർ​

കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷക സമരവും സെൻട്രൽ വിസ്​ത പദ്ധതിയും സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യപാൽ മാലികിന്‍റെ വിമർശനം.

ഒരു പട്ടി ചത്താൽ പോലും അന​ുശോചിക്കുന്ന ഡൽഹിയിലെ നേതാക്കൾ​ കർഷക സമരത്തിനിടെ 600 കർഷകർ മരിച്ചിട്ടും ദു:ഖം പ്രകടിപ്പിക്കാൻ പോലും തയാറായിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. കർഷകരോട്​ ആഭിമുഖ്യമുള്ളവർ സർക്കാറിലുണ്ടെങ്കിലും ഒന്നു രണ്ടാളുകളുടെ കട​ുംപിടുത്തമാണ്​​ പ്രശ്​നങ്ങളുടെ കാരണമെന്ന്​ അദ്ദേഹം പറഞ്ഞു.

സമരം ചെയ്യുന്ന കർഷകർ ഡൽഹിയിൽ നിന്ന്​ വെറും കൈയ്യോടെ മടങ്ങില്ലെന്നും വിജയം ​േനടുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരം സൈന്യത്തെയും ബാധിക്കും. കർഷകരുടെ മക്കളാണ്​ സൈന്യത്തിലുള്ളത്​. അനീതി സംഭവിച്ചുകൊണ്ടിരുന്നൽ, ഒരു ദിവസം ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാറിനെ നയിക്കുന്നവരുടെ കോർപറേറ്റ്​ ചങ്ങാത്തത്തെയും സത്യപാൽ തുറന്നുകാട്ടി. പുതിയ കാർഷിക നിയമങ്ങൾ പാർലമെന്‍റ്​ പാസാക്കുന്നതിന്​ മുന്നെ, ഹരിയാനയിലെ പാനിപത്തിൽ അദാനി ഗ്രൂപ്പ്​ ഗോഡൗൺ സ്​ഥാപിച്ചിരുന്നുവെന്ന്​ അദ്ദേഹം ചൂണ്ടികാട്ടി.

പുതിയ പാർലമെന്‍റ് കെട്ടിടമടങ്ങുന്ന സെൻട്രൽ വിസ്​ത പദ്ധതിക്കെതിരെയും സത്യപാൽ വിമർശനമുന്നയിച്ചു. രാജ്യത്തിന്​ ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന്‍റെ കുറവാണുള്ളതെന്നും പുതിയ പാർലമെന്‍റിന്​ പകരം ലോക നിലവാരമുള്ള കോളേജ്​ സ്​ഥാപിക്കുന്നതാണ്​ നല്ല​െതന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി നേതാക്കൾക്കെതിരെ വിമർശനമുന്നയിക്കുന്നതിന്‍റെ പേരിൽ ഗവർണർ പദവി നഷ്​ടപ്പെടുന്നതിനെ ഭയക്കുന്നില്ലെന്നും സത്യപാൽ മാലിക്​ പറഞ്ഞു.

മോദി സർക്കാറിന്‍റെ കാലത്താണ്​ സത്യപാൽ മാലികിനെ ഗവർണറായി നിയമിച്ചത്​. മേഘാലയയിലെ ഗവർണറാകുന്നതിന്​ മുമ്പ്​ ഗോവയിലും ജമ്മു കാശ്​മീരിലും ഗവർണറായിരുന്നു സത്യപാൽ മാലിക്​. 

Tags:    
News Summary - Meghalaya Governor Targets Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.