യോഗി ആദിത്യനാഥി​െൻറ ഹെയർസ്​റ്റൈൽ അനുകരിക്കണമെന്ന്​ യു.പിയിലെ സ്​കൂൾ

ലക്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ ഹെയർസ്​ൈ​റ്റൽ അനുകരിക്കാൻ വിദ്യാർഥികൾക്ക്​ നിർദേശം നൽകി യു.പിയിലെ സ്​കൂൾ. സദർ എരിയയിൽ പ്രവർത്തിക്കുന്ന റിഷഭ്​ അക്കാദമി സ്​കൂളാണ്​ വിവാദ നിർദേശം നൽകിയത്​.

ആദിത്യനാഥി​​െൻറ ഹെയർ സ്​റ്റൈൽ അനുകരിക്കാത്തവർ ഇനി മുതൽ സ്​കുളിൽ വരേണ്ടെന്നാണ്​​ അധികൃതർ നിർദേശം നൽകിയത്​​. സംഭവത്തെ തുടർന്ന്​ നിരവധി രക്ഷിതാക്കൾ പ്രതിഷേധവുമായി സ്​കൂളിന്​ മുന്നിലെത്തി. സ്​കൂളിൽ മാംസ ഭക്ഷണം നിരോധിച്ചതായും ആരോപണമുണ്ട്​.

എന്നാൽ ആരോപണങ്ങൾ മാനേജ്​മ​െൻറ്​ നിഷേധിച്ചു. സ്​കൂളി​​െൻറ സെക്രട്ടറി രഞ്​ജിത്​ ജെയിൻ വിദ്യാർഥികളോട്​ നല്ല രീതിയിൽ വസ്​ത്രം ധരിച്ചും മുടി ചീകിയും​ വരാൻ മാത്രമാണ്​ നിർദ്ദേശിച്ചതെന്ന്​ പ്രതികരിച്ചു. 
 

Tags:    
News Summary - Meerut School's 'Yogi Haircut' Diktat Triggers Protests by Parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.