മക്ക മസ്​ജിദ്​: സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതം സ്വന്തം ഇഷ്​ടപ്രകാരമല്ലെന്ന്​​ കോടതി

ഹൈദരാബാദ്​: മക്ക മസ്​ജിദ്​ സ്​ഫോടനക്കേസിൽ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതം സ്വന്തം ഇഷ്​ടപ്രകാര​മല്ലെന്ന് എൻ.​െഎ.എ പ്രത്യേക​ കോടതി. പൊലീസ്​ കസ്റ്റഡിയിലായിരുന്നപ്പോൾ​ ചിത്രീകരിച്ച അസീമാനന്ദയുടെ കുറ്റസമ്മത ദൃശ്യങ്ങൾ വിശ്വാസ യോഗ്യമല്ലെന്നും അത്​ ബാഹ്യപ്രേരണ മൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഏപ്രിൽ 16ന്​ പ്രത്യേക ജഡ്​ജായ കെ. രവീന്ദർ റെഡ്ഡിയും സമാന വിധി പറഞ്ഞിരുന്നു.

ആർ.എസ്​.എസ്​ എന്ന സംഘടനയുമായി ബന്ധ​മുണ്ടെന്ന പേരിൽ ഒരാളെ സാമ്യൂഹ്യ വിരുദ്ധനും വർഗീയവാദിയുമായി കാണാനാവില്ലെന്നും ആർ.എസ്​.എസ്​ ഒരു നിരോധിത സംഘടനയല്ലെന്നും കോടതി വ്യക്​തമാക്കി.

ഹൈദരാബാദ്​ ജയിലിലെ രണ്ട്​ സഹതടവുകാരായ മഖ്​ബൂൽ ബിൻ അലി, ശൈഖ്​ അബ്​ദുൽ ഖലീം എന്നിവരോട്​ അസീമാനന്ദ കുറ്റസമ്മതം നടത്തിയെന്ന പ്രോസിക്യൂട്ടറുടെ വാദവും കോടതി തള്ളി. അസീമാനന്ദയുടെ കൂടെ ഇരുവരും ജയിലിലുണ്ടായിരുന്നു എന്നത്​ തെളിയിക്കാനായിട്ടില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയ സി.ബി.​െഎക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു. 

റിമോർട്ട്​ കൺട്രോൾ ഉപയോഗിച്ചായിരുന്നു​ 400 വർഷത്തോളം പഴക്കമുള്ള മക്ക മസ്​ജിദിൽ സ്​ഫോടനം നടത്തിയത്​. 2007 മെയ്​ മാസം ഒരു വെള്ളിയാഴ്​ച ദിവസമായിരുന്ന ദാരുണമായ സംഭവം അരങ്ങേറിയത്​. സ്​ഫോടനത്തിൽ ഒമ്പത്​ പേർ കൊല്ലപ്പെടുകയും 58 ഒാളം പേർക്ക്​ ഗുരുതരമായ പരിക്കേൽക്കുകയും ചെയ്​തു. കേസിൽ പ്രതികളായ 11 പേരെയും കോടതി കഴിഞ്ഞ ഏപ്രിൽ 18ന്​ വെറുതെ വിട്ടിരുന്നു.

Tags:    
News Summary - In Mecca Masjid Case, Aseemanand's Confession Not Voluntary Says Court-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.