നിങ്ങൾ പലതവണ കുപ്പി വെള്ളം വാങ്ങിയിട്ടുണ്ടാകും, പക്ഷേ വാങ്ങിയ കുപ്പിയുടെ മൂടി ശ്രദ്ധിച്ചിട്ടുണ്ടോ? രാജ്യത്തെ ഭൂരിഭാഗം ആളുകളും കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരാണ്, പ്രത്യേകിച്ചും ഈ കടുത്ത വേനലില്‍.
1970 കളിലാണ് ഇന്ത്യയിൽ കുപ്പിവെള്ളം അവതരിപ്പിച്ചത്. വ്യത്യസ്ത നിറങ്ങളിൽ മൂടികളുള്ള കുപ്പിവെള്ളം വിപണിയിൽ ലഭ്യമാണ്. ഇതിൽ ഓരോ നിറത്തിനും അതിന്റേതായ പ്രാധാന്യവുമുണ്ട്.
നിങ്ങൾ വാങ്ങിയ വെള്ളം എങ്ങനെ ഉത്പാദിപ്പിക്കപ്പെട്ടുവെന്ന് സൂചിപ്പിക്കാനാണ് കുപ്പികളുടെ മൂടികൾക്ക് വ്യത്യസ്ത നിറങ്ങൾ നൽകിയിട്ടുള്ളതെന്നാണ് വിശദീകരണം. വെള്ളക്കുപ്പിയുടെ മൂടി നീല നിറത്തിലാണെങ്കിൽ അതിനർഥം വെള്ളം ഒരു നീരുറവയിൽ നിന്ന് എടുത്തതാണെന്നും വെള്ളം മിനറൽ വാട്ടർ ആണെന്നതുമാണ്. വെള്ളത്തില്‍ ഫ്‌ളേവറുകൾ ചേര്‍ത്തിട്ടുണ്ടെന്നതിനെയാണ് വെള്ളക്കുപ്പിയിലെ പച്ച നിറത്തിലുള്ള മൂടി സൂചിപ്പിക്കുന്നത്.
ഇനി കുപ്പിയുടെ മൂടി വെള്ളയാണെങ്കില്‍, വെള്ളം യന്ത്രം ഉപയോഗിച്ച് ശുദ്ധീകരിച്ചതാണെന്നാണ് അർഥമാക്കുന്നത്. കറുത്ത മൂടിയാണെങ്കില്‍ വെള്ളം ക്ഷാരഗുണമുള്ളതാണെന്നും സൂചിപ്പിക്കുന്നു. കൂടാതെ ഇത് സാധാരണ വെള്ളക്കുപ്പികളേക്കാള്‍ വില കൂടിയതും ആരോഗ്യത്തിന് വളരെ നല്ലതുമാണ്. മഞ്ഞ നിറമുള്ള മൂടിയാണെങ്കിൽ, വെള്ളത്തിൽ വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും കലർന്നിട്ടുണ്ടെന്നാണ് അർഥമാക്കുന്നത്.
എന്നാൽ, ഇത് തെറ്റാണെന്നും പല കമ്പനികളും ഇന്ന് ഇതിൽ നിന്ന് വ്യത്യസ്തമായി ഡിസൈൻ നോക്കിയാണ് കുപ്പികളുടെ മൂടികൾക്ക് നിറം നൽകുന്നതെന്നും വാദങ്ങൾ ഉയർന്ന് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.