Posted On
date_range Updated On
date_range ഒ.ബി.സി സെൻസസ് പ്രഖ്യാപിച്ചാൽ കേന്ദ്രത്തിന് പിന്തുണ –മായാവതി
ലഖ്നോ: ഒ.ബി.സി സെൻസസ് എടുക്കാൻ തയാറായാൽ ബി.എസ്.പി കേന്ദ്ര സർക്കാറിന് പാർലമെന്റിനകത്തും പുറത്തും പിന്തുണ നൽകുമെന്ന് പാർട്ടി അധ്യക്ഷ മായാവതി.
കേന്ദ്രം പട്ടികജാതി- വർഗ സെൻസസിന് തയാറെടുക്കുന്ന പശ്ചാത്തലത്തിൽ ഒ.ബി.സി സെൻസസ് കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താനിരിെക്കയാണ് മായാവതിയുടെ ട്വീറ്റ്. രാജ്യത്ത് ഒ.ബി.സി കണക്കെടുപ്പ് വേണമെന്ന് ബി.എസ്.പി മുമ്പും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.