കോൺഗ്രസ്​ വിളിച്ച യോഗത്തിൽ കെജ്​രിവാൾ, അഖിലേഷ്​ യാദവ്​, മായാവതി പ​ങ്കെടുക്കില്ല

ന്യൂഡൽഹി: വെള്ളിയാഴ്​ച നടക്കേണ്ട പ്രതിപക്ഷ പാർട്ടികളുടെ മെഗാ യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബഹുജൻ സമാജ്​ പാർട്ടി അധ്യക്ഷ മായാവതി എന്നിവർ പ​ങ്കെടുക്കില്ല. കോവിഡ് പ്രതിസന്ധിയും അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാനായി ​കോൺഗ്രസാണ്​ മെഗാ യോഗത്തിനായി 18 പ്രതിപക്ഷ പാർട്ടികൾക്ക്​ കത്തയച്ചത്​. 

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ, ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ, ഡി.എം.കെ  അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ, എൻ.സി.പി അധ്യക്ഷൻ ശരത്​ പവാർ, ഇടത്​ പാർട്ടികൾ, യു.പി.എ ഘടകകക്ഷികൾ എന്നിവർ യോഗത്തിൽ പ​ങ്കെടുക്കുമെന്നാണ്​ സൂചന. 

യോഗത്തിൽ പ​ങ്കെടുക്കില്ലെന്ന്​ വ്യക്​തമായ മൂന്ന്​ പാർട്ടികളും നിലവിൽ കോൺഗ്രസുമായി അത്ര സ്വരച്ചേർച്ചയിലല്ല. വൈകീട്ട്​ മൂന്ന്​ മണിക്ക്​ വിഡിയോ കോൺഫറൻസിലൂടെ ചേരുന്ന യോഗത്തിന്​ എ.ഐ.സി.സി ഇടക്കാല പ്രസിഡൻറ്​ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും​. 

മമതാ ബാനർജിയും ഇടത്​ നേതാക്കളും ക്ഷണം നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്​. 35 വർഷത്തോളം ബി.ജെ.പി ഘടകകക്ഷിയായിരുന്ന ശിവസേന ആദ്യമായാണ്​ ഐക്യപ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ​ങ്കെടുക്കാൻ പോകുന്നത്​. ലോക്​ഡൗൺ പ്രതിസന്ധികൾക്കൊപ്പം മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിൽ കേന്ദ്ര സർക്കാറിൻെറ വീഴ്​ചകളും ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കാത്ത സംസ്​ഥാനങ്ങൾക്ക്​ സാമ്പത്തിക സഹായം കുറക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാട്​ എന്നിവയടക്കം ചർച്ചയാകും.  

Tags:    
News Summary - Mayawati, Akhilesh Yadav, Arvind Kejriwal To Skip Mega Opposition Meet called by congress- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.