അധിക ബാഗേജ്​​; മൗറീഷ്യസ്​ പ്രസിഡൻറിനെ വാരണാസിയിൽ തടഞ്ഞു

വാരണാസി: ബാഗേജ്​ കൂടതലായതിനെ തുടർന്ന്​​ മൗറീഷ്യസ്​ പ്രസിഡൻറ്​ പൃഥ്​വിരാജ്​ സിങ്​ രൂപിനെ വാരണാസി വിമാനത്താവ ളത്തിൽ തടഞ്ഞു. ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ്​ ബാഗേജ്​ കൂടുതലായതിനെ തുടർന്ന്​ അദ്ദേഹത്തെ തടഞ്ഞത്​. ക്ഷേത്ര നഗരത്തിൽ രണ്ട്​ ദിവസത്തെ സന്ദർശനത്തിനായാണ്​ മൗറീഷ്യൻ പ്രസിഡൻറ്​ ആറംഗ സംഘത്തോടൊപ്പം എത്തിയത്​. വിമാനത്താവള അധികൃതരും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്​

അധിക ബാഗേജിനുള്ള ഫീസ്​ നൽകാതെ കൂടുതൽ ബാഗുകൾ കൊണ്ടു പോകാൻ കഴിയില്ലെന്ന്​ എയർ ഇന്ത്യ ജീവനക്കാരൻ നിലപാടെടുത്തു. ​ ജില്ലാ മജിസ്​ട്രേറ്റ്​ കൗശാൽ രാജ്​ ഉൾപ്പടെയുള്ളവർ എയർ ഇന്ത്യ ജീവനക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന്​ വിമാനത്താവള അധികൃതർ വ്യോമയാനമന്ത്രി, എയർ ഇന്ത്യ ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിക്കുകയും അധിക ബാഗേജിന്​ ചാർജ്​ ഈടാക്കരുതെന്ന്​ അഭ്യർഥിക്കുകയും ചെയ്​തു. അധിക ബാഗേജിന്​ തുക നൽകണ​െമന്ന്​ എയർ ഇന്ത്യ ജീവനക്കാർ ആവശ്യപ്പെട്ടതായും എന്നാൽ, പിന്നീട്​ മുകളിൽ നിന്ന്​ ലഭിച്ച നിർദേശത്തെ തുടർന്ന്​ തുക ഈടാക്കാതെ തന്നെ ബാഗേജ്​ വിട്ടുനൽകിയതായും മാനേജർ ആതിഫ്​ ഇദ്രിഷ്​ പറഞ്ഞു.

Tags:    
News Summary - Mauritius president stopped at Varanasi airport-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.