Posted On
date_range Updated On
date_range മഥുര പള്ളിയിലെ തൽസ്ഥിതി നിലനിർത്തൽ: ഹരജി വിധിപറയാൻ മാറ്റി
മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദിലെ ഹിന്ദു ചിഹ്നങ്ങളുള്ള കല്ലും മറ്റും പള്ളി കമ്മിറ്റിക്കാർ എടുത്തുമാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹരജി മഥുര കോടതി വിധിപറയാൻ മാറ്റി.
കോടതി നിയമിക്കുന്ന കമീഷണർ പരിശോധിക്കുന്നതുവരെ പള്ളിയിൽ തൽസ്ഥിതി നിലനിർത്തണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
മഥുര കത്ര കേശവ് ദേവ് ക്ഷേത്രത്തിനോട് ചേർന്നാണ് 17ാം നൂറ്റാണ്ടിൽ നിർമിതമായ പള്ളി. കൃഷ്ണെൻറ ജന്മസ്ഥലമെന്ന് അവകാശപ്പെട്ട് സംഘ്പരിവാർ സംഘടനകളാണ് കോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.