ന്യൂഡൽഹി: ദലിത് പെൺകുട്ടിയുടെ ബലാൽസംഗക്കൊല നടന്ന ഹാഥ്റാസിലേക്കുള്ള വഴിമധ്യേ അറസ്റ്റിലായി യു.എ.പി.എ ചുമത്തപ്പെട്ട കേരള പത്ര പ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പെൻറ ജാമ്യാപേക്ഷ മഥുര കോടതി കോടതി തള്ളി. സിദ്ദീഖ് കാപ്പൻ സിമി പ്രവർത്തകനാണെന്നത് അടക്കം വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് യു.പി സർക്കാർ അഭിഭാഷകൻ നടത്തിയ വാദത്തിനൊടുവിലാണ് മഥുര അഡീഷനൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷയും നേരത്തെ ഇേത കോടതി തള്ളിയിരുന്നു. സിദ്ദീഖ് കാപ്പെൻറ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച തുടങ്ങിയ വാദം കേൾക്കൽ ചൊവ്വാഴ്ചയും തുടർന്നു. കാപ്പെൻറ അഭിഭാഷകൻ അഡ്വ. വിൽസ് മാത്യൂസ് ചൊവ്വാഴ്ച ഒരു മണിക്കൂർ വാദം തുടർന്ന ശേഷം പത്ത് മിനിറ്റോളം യു.പി സർക്കാർ അഭിഭാഷകൻ പ്രതിവാദം നടത്തി.
ഇതുവരേക്കും പോപുലർ ഫ്രണ്ട് ബന്ധം ആരോപിച്ചിരുന്ന പ്രോസിക്യൂഷൻ, കാപ്പൻ സിമി പ്രവർത്തകനാണെന്ന വാദമാണ് ചൊവ്വാഴ്ച നടത്തിയത്. എന്നാൽ അത്തരമൊരു വാദം വെറുതെ ഉന്നയിച്ചാൽ പോരെന്ന് വാദിച്ച വിൽസ് മാത്യുസ് ആരോപണത്തെ സാധൂകരിക്കാനുള്ള തെളിവ് ഒന്നുമില്ലെന്ന് ഖണ്ഡിച്ചു.
കാപ്പെൻറ മാതാവ് മരിച്ചുവെന്നും പത്രപ്രവർത്തകന്നെ നിലയിൽ അദ്ദേഹത്തിെൻറ അവകാശം ഹനിക്കപ്പെട്ടിരിക്കുകയാണെന്നും വിൽസ്പ കോടതി മുമ്പാകെ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു. ഒരു വാർത്തക്കായി അത് സംഭവിച്ച സ്ഥലത്ത് പോകേണ്ടതും അതിെൻറ നിജസ്ഥിതി പരിശോധിക്കേണ്ടതും ഇൗ അവകാശത്തിെൻറ ഭാഗമാണെന്നും, പത്രപ്രവർത്തകെൻറ പരിധിക്കപ്പുറം സിദ്ദീഖ് കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങെളാന്നും ലംഘിച്ചിട്ടില്ല എന്നും വിൽസ് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.