അസം- നാഗാലാൻഡ് അതിർത്തിയിൽ വൻ തീപിടിത്തം

ന്യൂഡൽഹി: അസം- നാഗാലാൻഡ് അതിർത്തിയിൽ വൻ തീപിടിത്തം. കർബി ആംഗ്ലോങ് ജില്ലയിലെ ലഹോറിജാൻ മേഖലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി വീടുകൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്.

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൽ നിരവധി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ. അഗ്‌നിരക്ഷാ സേനയുടെ നാല് വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. 

Tags:    
News Summary - Massive Fire Breaks out at Assam-Nagaland Border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.