കശ്മീർ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രാഷ്ട്രീയ നേതാക്കൾക്ക് വീട്ടുതടങ്കൽ; നഗ്നമായ ജനാധിപത്യ വിരുദ്ധ നീക്കമെന്ന് ഉമർ അബ്ദുല്ല

ശ്രീനഗർ: 1931 ജൂലൈ 13ന് കൊല്ലപ്പെട്ട 22 രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത് തടയുന്നതിനാണ് തങ്ങളെ വീട്ടുതടങ്കലിൽ ആക്കിയതെന്ന് ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ. മുഖ്യമന്ത്രി ഉമർ അബ്ദുല്ല കേന്ദ്രത്തിന്റെ നീക്കത്തെ ‘നഗ്നമായ ജനാധിപത്യലംഘനം’ എന്ന് വിശേഷിപ്പിച്ചു. അന്ന് കശ്മീരിൽ ദോഗ്ര സൈന്യത്താൽ കൊല്ലപ്പെട്ട 22 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അബ്ദുല്ല 1931 ജൂലൈ 13ലെ സംഭവത്തെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയോട് ഉപമിച്ചു. 

‘ജനാധിപത്യവിരുദ്ധമായ നീക്കത്തിൽ വീടുകൾ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. പൊലീസും കേന്ദ്ര സേനയും ജയിലർമാരായി വിന്യസിക്കപ്പെട്ടിരിക്കുന്നു. ശ്രീനഗറിലെ പ്രധാന പാലങ്ങളും തടഞ്ഞിരിക്കുന്നു. കശ്മീരികൾക്ക് ശബ്ദം നൽകാനും അവരെ ശാക്തീകരിക്കാനും ജീവൻ ബലിയർപ്പിച്ച ആളുകളുടെ ശവകുടീരങ്ങൾ അടങ്ങിയ ചരിത്രപരമായി പ്രധാനപ്പെട്ട ഒരു സ്ഥലം സന്ദർശിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നതിനാണിത്. സർക്കാർ എന്തിനെയാണ് ഇത്രയധികം ഭയപ്പെടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ എന്നും ഉമർ  പറഞ്ഞു.

‘ജൂലൈ 13ലെ കൂട്ടക്കൊല നമ്മുടെ ജാലിയൻവാലാബാഗ് ആണ്. ബ്രിട്ടീഷുകാർക്കെതിരെ കശ്മീരിൽ ആളുകൾ ജീവൻ ബലിയർപ്പിച്ചു. അന്ന് കശ്മീർ ബ്രിട്ടീഷ് പരമാധികാരത്തിന് കീഴിലായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിന്റെ എല്ലാ രൂപങ്ങളിലും പോരാടിയ യഥാർഥ വീരന്മാരെ ഇന്ന് മുസ്‍ലിംകളായതിനാൽ മാത്രം വില്ലന്മാരായി ചിത്രീകരിക്കുന്നത് എത്ര നാണക്കേടാണ്’ -ഉമർ ‘എക്സി’ൽ എഴുതി. ഇന്ന് അവരുടെ ശവകുടീരങ്ങൾ സന്ദർശിക്കാനുള്ള അവസരം ഞങ്ങൾക്ക് നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ അവരുടെ ത്യാഗങ്ങൾ ഞങ്ങൾ മറക്കില്ലെന്നും അബ്ദുല്ല പറഞ്ഞു.

കശ്മീരി ‘രക്തസാക്ഷികളെ’ ഇന്ത്യ തങ്ങളുടേതായി അംഗീകരിക്കുമ്പോൾ മാത്രമേ ഡൽഹിയും കശ്മീരികളും പ്രതികരിച്ചു. 

Tags:    
News Summary - Martyrs day: Politicians put under house arrest, Omar Abdullah slams ‘blatant undemocratic move’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.