ന്യൂഡൽഹി: വിവാഹ വാണിജ്യ സംരംഭമല്ലെന്നും സ്ത്രീയുടെ ക്ഷേമമെന്നാൽ ഭർത്താവിനെ ഭീഷണിപ്പെടുത്തുക, ആധിപത്യം സ്ഥാപിക്കുക, തട്ടിയെടുക്കുക എന്നല്ല അർഥമെന്നും സുപ്രീംകോടതി. ജസ്റ്റിസ് ബി.വി നാഗരത്ന, പങ്കജ് മിത്തൽ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഹിന്ദുമതത്തിൽ വിവാഹം പവിത്രമായ ഒന്നായാണ് കണക്കാക്കുന്നത്. അതൊരു വാണിജ്യ സംരംഭമല്ലെന്നും കോടതി വ്യക്തമാക്കി. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, വിവാഹിതയായ സ്ത്രീക്ക് നേരെയുള്ള ക്രൂരത എന്നിവയെല്ലാം വിവാഹതർക്കങ്ങളിൽ ഒരു പാക്കേജായി വരാറുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീകൾക്ക് അനുകൂലമായ കർശന നിയമങ്ങൾ അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള കർശന നിയമങ്ങളാണെന്നും അല്ലാതെ ഭർത്താവിനെ ഭീഷണിപ്പെടുത്താനോ ശാസിക്കാനോ പണം തട്ടിയെടുക്കാനോ ഉള്ള മാർഗങ്ങളല്ലെന്നും ഉള്ള വസ്തുതകൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ഒരു വിവാഹമോചന കേസിലാണ് സുപ്രീംകോടതിയിൽ നിന്ന് നിർണായക നിരീക്ഷണമുണ്ടായത്. ക്രിമിനൽ നിയമത്തിലെ വ്യവസ്ഥകൾ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ്. എന്നാൽ, സ്ത്രീകൾ ഒരിക്കലും ഉദ്ദേശിക്കാത്ത ചില കാര്യങ്ങൾക്കായി നിയമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ 12 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയും കേസ് തീർപ്പാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.