ചെന്നൈ: പാവങ്ങള്‍ക്കായി സംഘടിക്കുമെന്ന് യുവാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത് ദിവസങ്ങള്‍ക്കകം കത്തിനശിച്ച മത്സ്യചന്ത യുദ്ധകാലാടിസ്ഥാനത്തില്‍ പുന:നിര്‍മ്മിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയാറായി. ചെന്നൈ മറീനാ ബീച്ചിന് സമീപത്തെ നടുക്കുപ്പം മത്സ്യചന്തയാണ് സംസ്ഥാന ഫിഷറീസ് മന്ത്രി ഡി.ജയകുമാറിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പുന$നിര്‍മ്മിച്ച് തുറന്നുകൊടുത്തത്. ജെല്ലിക്കെട്ട് സമരത്തിനിടെ കഴിഞ്ഞമാസം 23ന് നടന്ന പൊലീസ് - പ്രൊക്ഷോഭക ഏറ്റുമുട്ടലിനിടെയാണ് സംശയകരമായി സാഹചര്യത്തില്‍ ചന്ത കത്തിനശിച്ചത്.
പ്രക്ഷോഭകര്‍ക്ക് സഹായം നല്‍കിയതിന്‍െറ പേരില്‍ പൊലീസ് സമീപത്തെ കടലോര മത്സ്യത്തൊഴിലാളി കോളിനിയില്‍ ലാത്തിച്ചാര്‍ജ് നടത്തി നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതിനിടെ ചന്തയിലെ മുന്നൂറോളം ഓല ഷെഡ്ഡുകള്‍ കത്തിനശിക്കുകയായിരുന്നു. കൂടുതലും സ്ത്രീ വ്യാപാരികളായ ഇവിടെ തീപടര്‍ന്നതോടെ എല്ലാവരും ഓടിരക്ഷപ്പെട്ടു. ലക്ഷകണക്കിന് രൂപയും മത്സ്യവും മറ്റും കത്തിചാമ്പലായി. പൊലീസാണ് സംഭവത്തിന് പിന്നിലെന്നും തങ്ങളല്ല പ്രക്ഷോഭകാരാണ് തീവെപ്പിന് പിന്നിലെന്നും പരസ്പരം ആരോപണം ഉയര്‍ന്നു. എന്നാല്‍ വാഹനങ്ങള്‍ക്കും മറ്റും പൊലീസുകാര്‍ തീവെക്കുന്നതിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായി. സംസ്ഥാനമെങ്ങും ജെല്ലിക്കെട്ട് പ്രക്ഷോഭകരെ ലാത്തിച്ചാര്‍ജ് ചെയ്ത സംഭവങ്ങളില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.എം.കെ, ജനക്ഷേമ മുന്നണി ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളും സമരം സംഘടിപ്പിച്ചു.
അതേ സമയം പനീര്‍ശെല്‍വം സര്‍ക്കാര്‍ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടിലായിരുന്നു. ഇതോടൊപ്പം നടുക്കുപ്പം ചന്തയും തീര്‍ത്തും അവഗണിക്കപ്പെട്ടു. ജെല്ലിക്കെട്ടിനായി ചരിത്രത്തില്‍ ഇടം നേടിയ സമരം സംഘടിപ്പിച്ച യുവ സമൂഹം നടുക്കുപ്പം കോളനിക്കായി വീണ്ടും മറീനയില്‍ സംഘടിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. കാവേരി ജലം പങ്കുവെക്കല്‍, ശ്രീലങ്കുമായുള്ള മത്സ്യബന്ധന തര്‍ക്കം തുടങ്ങിയവക്കൊപ്പമായിരുന്നു നടുക്കുപ്പവും ചര്‍ച്ച ചെയ്യപ്പെട്ടത്. ഭീതിയിലായ പനീര്‍ശെല്‍വം സര്‍ക്കാര്‍ കഴിഞ്ഞ ഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ ഈ മാസം 12വരെ മറീനയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും നേരിട്ടത്തെി ദിവസങ്ങള്‍ക്ക് മുമ്പ് കണക്കെടുപ്പ് നടത്തുകയും വ്യാഴാഴ്ച്ച, ചന്ത തുറന്നുകൊടുക്കുകയുമായിരുന്നു. വ്യാപാരിയായ സ്ത്രീക്കൊപ്പം മത്സ്യം വിറ്റാണ് മന്ത്രി ഡി. ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. അതേ സമയം ജെല്ലിക്കെട്ടിനായുള്ള സമരം വിജയിച്ച സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളുമായുള്ള ജലതര്‍ക്കങ്ങളും തമിഴര്‍ നേരിടുന്ന മറ്റ് വിഷയങ്ങളും ചൂണ്ടിക്കാട്ടി സമരാഹ്വാനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവഹിക്കുന്നുണ്ട്. ജെല്ലിക്കെട്ട് സമര ഭൂമികള്‍ പൊലീസിന്‍െറയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും ശക്തമായ നിരീക്ഷണത്തിലാണ്. ജെല്ലിക്കെട്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പൊലീസിന്‍െറ അറസ്റ്റ് തുടരുകയാണ്. അതേ സമയം ജനകീയ പ്രതിഷേധം ഭയന്ന് ചില കേസുകള്‍ അവസാനിപ്പിക്കാന്‍ പനീര്‍ശെല്‍വം സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നുണ്ട്. പൊലീസിനെ അക്രമിച്ചതായി കേസ് രജിസ്ട്രര്‍ ചെയ്ത 12 പേരെ ഇത്തരത്തില്‍ വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.