മുംബൈ: പ്രശസ്ത മറാത്തി സിനിമാ താരം പ്രിയ ബെർദെയെ മുംബൈയിലെ തിയേറ്ററിൽ വെച്ച് അപമാനിച്ചയാൾ അറസ്റ്റിൽ. മുംബൈയിലെ ബോറിവാലി സ്വദേശിയായ ബിസിനസുകാരൻ സുനിൽ ജാനിയാണ് അറസ്റ്റിലായത്. സിനിമ കാണുന്നതിനായി മകൾക്കൊപ്പം തിേയറ്റിലെത്തിയ നടിയെ മദ്യപിച്ച് ലക്കുകെട്ട ഇയാൾ ശല്യം ചെയ്യുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു.
സിനിമ പ്രദർശനത്തിനിടെ നടിയെ ഉപദ്രവിച്ച സുനിൽ ജാനിയെ നടി അടിച്ചു. നടിയെ തള്ളിയിട്ട് തിയേറ്ററിൽ നിന്ന് ഒാടിയ ഇയാളെ മാളിലെ സെക്യൂരിററി ജീവനക്കാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. തുടർന്ന് നടിയുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.