പാ​ട്ട​വ​യ​ൽ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ടാ​സ്ക് ഫോ​ഴ്സ് അ​ഡീ​ഷ​ന​ൽ എ​സ്.​പി മോ​ഹ​ൻ നി​വാ​സ് പൊ​ലീ​സു​കാ​രി​ൽ​നി​ന്ന് വി​വ​രം അ​ന്വേ​ഷി​ക്കു​ന്നു

മാവോവാദികൾ തോക്കുകളുമായി എത്തിയ സംഭവം; ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി

ഗൂഡല്ലൂർ: സ്ത്രീ ഉൾപ്പെടെ മൂന്നു മാവോവാദികൾ തോക്കുകളുമായി വീട്ടിലെത്തിയതായി വീട്ടമ്മയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് തമിഴ്നാട്-കേരള അതിർത്തിയിലുള്ള പാട്ടവയൽ, താളൂർ, ചോലാടി, നാടുകാണി ചെക്ക്പോസ്റ്റുകളിൽ വാഹനപരിശോധന ശക്തമാക്കി.

പാട്ടവയൽ ചെക്ക്പോസ്റ്റിൽനിന്ന് മൂന്നു കി.മീ. അകലെയുള്ള സോറിയങ്കാപ്പ് പ്രദേശത്തെ സിജിയാണ് മാവോവാദികൾ എത്തി ഭക്ഷണം ചോദിച്ച വിവരം അമ്പലമൂല പൊലീസിൽ അറിയിച്ചത്. സംഭവത്തെത്തുടർന്ന് നീലഗിരി എസ്.പി ആസീഷ് റാവത്ത്, ടാസ്ക് ഫോഴ്സ് അഡീഷനൽ എസ്.പി മോഹൻ നിവാസിന്റെ നേതൃത്വത്തിലുള്ള പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പട്ടവയലിലും സമീപ വനമേഖലയിലും പട്രോളിങ് നടത്തി. അതിർത്തി ചെക്ക്പോസ്റ്റിൽ പരിശോധനയും നടത്തി.

Tags:    
News Summary - Maoists arrive with guns; inspection at checkposts have been strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.