Posted On
date_range Updated On
date_range തലക്ക് 14 ലക്ഷം വിലയിട്ട 25കാരനായ മാവോവാദിയെ വധിച്ചു
ഭോപാൽ: സർക്കാർ തലക്ക് 14 ലക്ഷം വിലയിട്ട 25കാരനായ മാവോവാദിയെ ഏറ്റുമുട്ടലിൽ വധിച്ചു. നക്സലി ദളം തൻഡ ദഡെകാസ യൂണിറ്റിലെ സജീവ അംഗം കംലു ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കംലുവിന്‍റെ തലക്ക് മഹാരാഷ്ട്ര സർക്കാർ ആറു ലക്ഷവും, ഛത്തീസ്ഗഢ് അഞ്ച് ലക്ഷവും മധ്യപ്രദേശ് മൂന്ന് ലക്ഷവുമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.
ബലാഘട്ട് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മധ്യപ്രദേശ് പൊലീസിന്‍റെ പ്രത്യേക സായുധ സംഘമാണ് യുവാവിനെ വധിച്ചത്. രൂപഝാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടാൽ - കൊഡ്ഡാപർ, സോൻഗുഡ വനമേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
പന്ത്രണ്ടോളം പേരുള്ള മാവോവാദി സംഘം പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഏതാനും മാവോവാദികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും മേഖലയിൽ തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.