ബൊക്കാറോ (ഝാർഖണ്ഡ്): സി.പി.െഎ (മാവോയിസ്റ്റ്) നേതാവ് കൊബാദ് ഗാണ്ടിയെ ഝാർഖണ്ഡ് പൊലീസ് ഹൈദരാബാദിൽനിന്ന് അറസ്റ്റുചെയ്തു. രണ്ട് മാവോവാദി ആക്രമണക്കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ബൊക്കാറോയിലെ കേന്ദ്ര വ്യവസായ സുരക്ഷാസേനക്കുനേരെ നടന്ന ആക്രമണത്തിൽ ആറ് ജവാന്മാർ കൊല്ലപ്പെട്ടതാണ് ഒരു കേസ്.
2006ൽ നവാദിഹിലിൽ നടന്ന മറ്റൊരു കുഴിബോംബ് ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഇരു ആക്രമണങ്ങളുടെയും സൂത്രധാരൻ കൊബാദ് ഗാണ്ടിയാണെന്ന് പൊലീസ് പറയുന്നു.
രാജ്യത്തെ പ്രമുഖ മാവോവാദി നേതാവായ കൊബാദ് ഗാണ്ടിയെ കഴിഞ്ഞവർഷം ഭീകരവാദ കുറ്റങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു. ഡൽഹിയിൽ മാവോവാദികളുടെ പുതിയ നെറ്റ്വർക്ക് ഉണ്ടാക്കിയെന്നാരോപിെച്ചന്ന കേസിലാണ് കുറ്റവിമുക്തനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.