ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടു

ബിജാപൂർ (ഛത്തീസ്​ഗഢ്​): ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടു. വികേഷ്​ മേഹ്​ല എന്നയാളാണ്​ ​കൊല്ലപ്പെട്ടത്​. ഇയാളുടെ തലക്ക്​ മൂന്ന്​ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ബിജാപൂർ ജില്ലയി​ലെ ബസഗുഡ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ കൊർസഗുഡ-ഔവുത്​പള്ളികാട്ടിനടുത്തായാണ്​ ഏറ്റുമുട്ടൽ നടന്നത്​. രാവിലെ 9.30ഓ​ടെയായിരുന്നു ഏറ്റുമുട്ടലെന്നാണ്​ വിവരം.

മാവോവാദി സാന്നിധ്യമുള്ളതായി ഇൻറലിജൻസ്​ വിവരം ലഭിച്ചതിനെ തുഡർന്ന്​ ബസഗുഡ പൊലീസും സി.ആർ.പി.എഫ്​ 168 ബറ്റാലിയനുംസംയുക്തമായി നടത്തിയ നീക്കത്തിനിടയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​.

തെരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. സമീപത്തു നിന്ന്​ തിര നിറച്ച റൈഫിളും മറ്റ്​ ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും മറ്റും കണ്ടെടുത്തു. സമീപത്തെ മറ്റ്​ വനപ്രദേശങ്ങളിലേക്കും തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Maoist killed in fire exchange with security forces in Bijapur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.