Posted On
date_range Updated On
date_range മാവോവാദികളുമായി ഏറ്റുമുട്ടൽ: പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
റായ്പുർ: ഛത്തിസ്ഗഢിലെ സുഖ്മ ജില്ലയിൽ കഴിഞ്ഞ ദിവസം മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ കൊല്ലപ്പെട്ട സുരക്ഷ സേനാംഗങ്ങളുടെ എണ്ണം മൂന്നായി. സുഖ്മ ജില്ലയിൽ രണ്ടിടത്താണ് സുരക്ഷ സേന മാവോവാദികളുമായി ഏറ്റുമുട്ടിയത്.
അതേസമയം, ബിജാപുരിൽ മാവോവാദികളുമായി കഴിഞ്ഞദിവസം നാലിടത്ത് നടന്ന വെടിവെപ്പിൽ ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു സുരക്ഷ സേനാംഗങ്ങളും രണ്ട് മാവോവാദികളും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. അഞ്ച് ദൗത്യസേനാംഗങ്ങൾക്ക് വെടിയേറ്റു. ഇവരിൽ മൂന്നുപേരുടെ നിലഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.