Posted On
date_range Updated On
date_range മാവോവാദികളുമായുള്ള വെടിവെപ്പിൽ അഞ്ച് സൈനികർക്ക് പരിക്ക്
റായ്പുർ: ഛത്തിസ്ഗഢിലെ സുഖ്മ ജില്ലയിൽ വനമേഖലയിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രത്യേക ദൗത്യസേനയിലെ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ചിൻറഗുഫ െപാലീസ് സ്റ്റേഷൻ അതിർത്തിയിൽ പരസ്പരം വെടിവെപ്പ് നടത്തുന്നതിനിടയിലാണ് സൈനികർക്ക് പരിക്കേറ്റത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ദന്തെവാല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പറഞ്ഞു. പ്രത്യേക ദൗത്യസേനയും ജില്ല റിസർവ് ഗാർഡും സംയുക്തമായാണ് മാവോവാദികൾക്കായി തിരച്ചിൽ നടത്തുന്നത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.