ഇന്ത്യക്കാരി മാനുഷി ചില്ലാർ​ ലോകസുന്ദരി

ബെ​യ്ജി​ങ്: 2017ലെ ​ലോ​ക​സു​ന്ദ​രി പ​ട്ടം ഇ​ന്ത്യ​ക്കാ​രി ​മാ​നു​ഷി ചി​ല്ല​റി​ന്. ​ചൈ​ന​യി​ലെ സാ​ന്യ സി​റ്റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ്​ ഹ​രി​യാ​ന സ്വ​ദേ​ശി​നി മാ​നു​ഷി കി​രീ​ടം ചൂ​ടി​യ​ത്. മി​സ് ഇം​ഗ്ല​ണ്ട് സ്​െ​​റ്റ​ഫാ​നി ഹി​ൽ ആ​ണ്​ ഫ​സ്​​റ്റ്​ റ​ണ്ണ​റ​പ്. ര​ണ്ടു മാ​സം മു​മ്പ്​ ഫെ​മി​ന മി​സ് ഇ​ന്ത്യ കി​രീ​ടം മാ​നു​ഷി നേ​ടി​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ ‘ബ്യൂ​ട്ടി വി​ത്​ എ ​പ​ർ​പ​സ്’ ടൈ​റ്റി​ലും മാ​നു​ഷി സ്വ​ന്ത​മാ​ക്കി. 

ലോകസുന്ദരിപ്പട്ടം നേടിയത്​ ഇനിയും വിശ്വസിക്കാനായിട്ടില്ലെന്ന്​ മാനുഷി ചില്ലാർ പറഞ്ഞു. ലോകസുന്ദരിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്​. കുടുംബവും സുഹൃത്തുക്കളും നൽകിയ പിന്തുണക്ക്​ നന്ദി​. ഇത്തരമൊരു അവസരം നൽകിയതിന്​ സംഘാടകർക്കും നന്ദി പറയുന്നതായി ചില്ലാർ വ്യക്​തമാക്കി.

ഭ​ഗ​ത് ഫൂ​ൽ സി​ങ് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 17 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്ക് ലോ​ക​സു​ന്ദ​രി പ​ട്ടം എ​ത്തു​ന്ന​ത്. മി​സ് വേ​ൾ​ഡ് പ​ട്ടം നേ​ടു​ന്ന ആ​റാ​മ​ത്തെ ഇ​ന്ത്യ​ക്കാ​രി​യാ​ണ് മാ​നു​ഷി. 2000ത്തി​ൽ പ്രി​യ​ങ്ക ചോ​പ്ര​യാ​ണ് ഇ​തി​നു മു​മ്പ്​ ലോ​ക​സു​ന്ദ​രി പ​ട്ടം ഇ​ന്ത്യ​ക്ക്​ നേ​ടി​ക്കൊ​ടു​ത്ത​ത്. 1966ൽ റീത്ത ഫാരിയ, 1994ൽ ​െഎശ്വര്യ റായ്​, 1997ൽ ​ഡയാന ഹൈഡൻ​, 1999ൽ യുക്​ത മുഖി എന്നിവർ സുന്ദരിപ്പട്ടം നേടിയിട്ടുണ്ട്​.

Tags:    
News Summary - Manushi chillar miss world-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.