ന്യൂഡൽഹി: ചാൾസ് ഡാർവിന്‍റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് വ്യാഖ്യാനിച്ചതിന് പിന്നാലെ ന്യൂട്ടന്‍റ ചലന നിയമങ്ങളെയും വിമർശിച്ച് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാൽ സിങ്. സെൻട്രൽ അഡ്വൈസറി ബോർഡ് ഒാഫ് എജ്യൂക്കേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രങ്ങളാണ് ചലനങ്ങളെ ക്രമീകരിക്കുന്നതെന്നായിരുന്നു സത്യപാൽ സിങിന്‍റെ പുതിയ പ്രഖ്യാപനം. ന്യൂട്ടൻ കണ്ടുപിടിക്കുന്നതിനും മുൻപ് തന്നെ ഇതുണ്ടായിരുന്നെന്നും സിങ് പറഞ്ഞു. സ്കൂൾ കെട്ടിടങ്ങളുടെ വാസ്തു ശരിയല്ലെങ്കിൽ അത് പഠനത്തെ ബാധിക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
നേരത്തെ ഡാർവിൻ സിദ്ധാന്തം ശാസ്ത്രീയമല്ലെന്നും സ്കൂൾ സിലബസിൽ നിന്നും ഇത് മാറ്റണമെന്നുമുള്ള സത്യപാൽ സിങിന്‍റെ പ്രസ്താവന വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.