ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ വെടിവെച്ചു കൊന്നു; യുവാവ് പിടിയിൽ

ഭോപ്പാൽ: ഇൻഷൂറൻസ് തുക തട്ടിയെടുത്ത് കടം വീട്ടാനായി ഭാര്യയെ വെടിവെച്ചു കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. യൂട്യൂബ് വിഡിയോകളുടെ സഹായത്തോടെയാണ് കൊല നടത്തിയത്. സംഭവത്തിൽ ഭർത്താവ് ബദ്രിപ്രസാദ്‌ മീനയെ പൊലീസ് അറസ്റ്റ് ചെയ്തു.


ജൂലൈ 26ന് മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിലാണ് സംഭവം. കടം വീട്ടാനുള്ള മാർഗങ്ങൾ ഇന്‍റർനെറ്റിൽ തിരയുന്നതിനിടെയാണ് ഇൻഷൂറൻസ് തുക തട്ടിയെടുക്കാമെന്ന പദ്ധതി മനസ്സിൽ തെളിയുന്നത്. പിന്നാലെ ഇദ്ദേഹം ഭാര്യയെകൊണ്ട് ഇൻഷൂറൻസ് എടുപ്പിച്ചു.


തുടർന്നാണ് കൊല നടത്തിയത്. വെടിയേറ്റ് ഗുരുതര പരിക്കേറ്റ ഭാര്യ പൂജ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നാലംഗ സംഘമാണ് ഭാര്യയെ വെടിവെച്ചതെന്ന് കാണിച്ച് പ്രസാദ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പ്രതികളെന്ന് സംശയിക്കുന്ന നാലുപേരും ഈ സമയം സ്ഥലത്തില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.


തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്. ബദ്രിപ്രസാദിനെയും സഹായിയെയും കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കുള്ള തിരച്ചിൽ ഊർജിതമാക്കി.

Tags:    
News Summary - mantakeshelpfrominternettokillwife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.