Posted On
date_range Updated On
date_range ഡൽഹി ഉപമുഖ്യമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു; അണ്ണാ ഹസാരെക്കെതിരെ പോസ്റ്റുകൾ
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത അജ്ഞാതൻ അതിൽ അണ്ണാ ഹസാെരക്കെതിരായ പോസ്റ്റുകൾ ഷെയർ ചെയ്തു. പോസ്റ്റുകൾ നീക്കംചെയ്യാൻ താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് സിസോദിയ പറഞ്ഞു.
തെൻറ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളെ വിശ്വസിക്കരുതെന്നും അണ്ണാ ഹസാരെയോട് തനിക്ക് ബഹുമാനമാണെന്നും താനൊരിക്കലും അദ്ദേഹത്തിനെതിരെ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതിക്കെതിരെ ആരംഭിച്ച പ്രസ്ഥാനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം നിർണായക പങ്കുവഹിച്ചയാളാണ് മനീഷ് സിസോദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.