മൂന്ന്​ എം.എൽ.എമാർ കോൺഗ്രസിലേക്ക്​; മണിപ്പൂരിൽ ബി.ജെ.പി സർക്കാർ പ്രതിസന്ധിയിൽ

ഇംഫാൽ: മണിപ്പൂരിൽ എൻ. ബിരേൻ സിങ്ങിൻെറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന്​ അടിപതറുന്നു. മൂന്ന്​ ബി.ജെ.പി എം.എൽ.എമാർ രാജിവെച്ച്​ കോൺഗ്രസിൽ ചേർന്നു. ഇതു കൂടാതെ ആറ്​ എം.എൽ.എമാർ സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്​തതോടെയാണ്​​ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിൻെറ നില പരുങ്ങലിലായത്​.

നാഷണൽ പീപ്പിൾസ്​ പാർട്ടിയുടെ നാല്​ എം.എൽ.എമാരും തൃണമൂൽ എം.എൽ.എയും സ്വതന്ത്ര എം.എൽ.എയുമാണ്​ പിന്തുണ പിൻവലിച്ചത്​. ഇതോടെ എൻ.ഡി.എ സർക്കാറിനെ പിന്തുണക്കുന്ന എം.എൽ.എമാരുടെ എണ്ണം 30 ആയി ചുരുങ്ങി. ഉമുഖ്യമന്ത്രിയുൾപ്പടെയുള്ളവരാണ്​ രാജിവെച്ചത്​.

60 അംഗ മണിപ്പൂർ നിയമസഭയിൽ 28 സീറ്റുകളുമായി കോൺഗ്രസാണ്​ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്​. ബി.ജെ.പിക്ക്​ 21 സീറ്റാണ്​ ലഭിച്ചത്​. എന്നാൽ എൻ.പി.പി, എൻ.പി.എഫ്​, എൽ.ജി.പി തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാർ രൂപീകരിക്കുകയായിരുന്നു. 

Tags:    
News Summary - Manipur government on sticky wicket after 3 BJP MLAs resign-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.