ഇംഫാൽ: ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ച സംഘത്തിന് നേരെ സുരക്ഷ സേന വെടിയുതിർത്തു. ഒരാൾ കൊല്ലപ്പെട്ടു. സംഘട്ടനത്തിൽ അസം റൈഫിൾസ് ജവാന് വെടിയേൽക്കുകയും വാഹനം കത്തിക്കുകയും ചെയ്തു.
മണിപ്പൂരിലെ തൗബാൽ ജില്ലയിലെ ഇന്ത്യൻ റിസർവ്ഡ് ബറ്റാലിയൻ (ഐ.ആർ.ബി) ക്യാമ്പിൽ ചൊവ്വാഴ്ചയാണ് ജനക്കൂട്ടം ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചത്. സുരക്ഷ സേനയുമായുണ്ടായ സംഘർഷത്തിൽ 27 കാരനാണ് കൊല്ലപ്പെട്ടത്. ക്യാമ്പിലേക്ക് ഇരച്ചുകയറിയവരെ നിയന്ത്രിക്കാൻ സൈന്യം ആദ്യം കണ്ണീർ വാതക ഷെല്ലുകളും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. എന്നാൽ, സായുധരായ ജനക്കൂട്ടം വെടിയുതിർത്തപ്പോഴാണ് സൈന്യം തിരിച്ചടിച്ചതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.