Posted On
date_range Updated On
date_range ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെതിരെ ബി.ജെ.പി ആക്രമണം
അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിനെതിരെ സംഘപരിവാർ ആക്രമണം.
ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. സി.പി.എം എം.എൽ.എമാരായ പാദൽ ചൗധരിയും സുധൻ ദാസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
കോവിഡ് പ്രോട്ടോക്കൾ ലംഘിച്ചുവെന്ന് ആരോപിച്ച് സ്ത്രീകളടക്കമുള്ള വലിയ സംഘം മണിക് സർക്കാറിനെ നേരിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അക്രമികൾ രണ്ടു വാഹനങ്ങളും നശിപ്പിച്ചതായാണ് റിപ്പോർട്ട്.
പൊലീസ് മണിക്‌സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും വാഹനത്തില്‍ കയറ്റി അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.