മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ -തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് മ​റ്റ് ഒ​മ്പ​ത് ട്ര​യി​നു​ക​ൾ​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എം.​പി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബി.​ജെ.​പി നേ​താ​ക്ക​ളാ​യ ക​ർ​ണാ​ട​ക ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി, വേ​ദ​വ്യാ​സ് കാ​മ​ത്ത് എം.​എ​ൽ.​എ, മം​ഗ​ളൂ​രു മേ​യ​ർ സു​ധീ​ർ ഷെ​ട്ടി ക​ണ്ണൂ​ർ, ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ഡി.​ആ​ർ.​എം അ​രു​ൺ​കു​മാ​ർ ച​തു​ർ​വേ​ദി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബു​ധ​നാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.15ന് ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഉ​ച്ച ക​ഴി​ഞ്ഞ് 3.05ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. 4.05ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് അ​ർ​ധ​രാ​ത്രി 12.40ന് ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ എ​ത്തു​ന്ന​താ​ണ് മ​ട​ക്ക​യാ​ത്രാ സ​മ​യം.

Tags:    
News Summary - Mangaluru-Thiruvananthapuram Vandebharat inaugurated by Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.