Posted On
date_range Updated On
date_range ജൂലൈ 22 മുതൽ മംഗളൂരു-അബൂദബി പ്രതിദിന എയർ ഇന്ത്യ വിമാന സർവിസ്
മംഗളൂരു: മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയർ ഇന്ത്യ അബൂദബിയിലേക്ക് അടുത്ത മാസം 22 മുതല്‍ പ്രതിദിന വിമാന സർവിസ് നടത്തും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളില്‍ നിലവിൽ സർവിസ് ഉണ്ട്. ബംഗളൂരുവിലേക്കുള്ള പ്രതിദിന വിമാനങ്ങളുടെ എണ്ണം എട്ടാവും.
നിലവിൽ നാല് ഇൻഡിഗോ, ഒരു എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ബംഗളൂരു-മംഗളൂരു സെക്ടറില്‍ പ്രതിദിനം അഞ്ച് സർവിസുകൾ നടത്തുന്നുണ്ട്. ജൂലൈ എട്ട് മുതല്‍, ഈ സെക്ടറിലെ പ്രതിദിന ഫ്ലൈറ്റുകള്‍ ആറ് ആയി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.