Posted On
date_range Updated On
date_range കോവിഡിനായി സ്വയം വികസിപ്പിച്ച മരുന്ന് കഴിച്ച് ഫാർമസിസ്റ്റ് മരിച്ചു
െചന്നൈ: തമിഴ്നാട്ടിൽ കോവിഡ് ചികിത്സക്കായി സ്വയം വികസിപ്പിച്ച മരുന്ന് കഴിച്ച കമ്പനി മാേനജർ മരിച്ചു. തമിഴ്നാട്ടിലെ ഔഷധ കമ്പനിയിൽ ഫാർമസിസ്റ്റും പ്രൊഡക്ഷൻ മാനേജറുമായി ജോലി നോക്കുന്ന കെ. ശിവനേശനാണ് മരിച്ചത്.
കമ്പനി ഉടമായായ രാജ് കുമാറും ശിവനേശനും ചേർന്നാണ് കോവിഡിനായുള്ള മരുന്ന് വികസിപ്പിച്ചത്. ഇരുവരും സ്വന്തം ശരീരത്തിൽ പരീക്ഷിക്കുകയും ചെയ്തു.
മരുന്ന് കഴിച്ചതിന് ശേഷം ഇരുവരും തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിെലത്തിച്ചെങ്കിലും ശിവനേശൻ മരിച്ചു. ശിവനേശൻ പരീക്ഷണ മരുന്ന് കൂടുതൽ കഴിച്ചിരുന്നതായും രാജ്കുമാർ രണ്ടു തുള്ളി മരുന്ന് മാത്രമാണ് കഴിച്ചതെന്നും പറയുന്നു. രാജ്കുമാറിൻെറ ആരോഗ്യനില െമച്ചെപ്പട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.